---
title: "ഹോം ഡെലിവറിയായി ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല ; അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്"
english_title: "Chicken head in biryani ordered for home delivery; Food safety department closes hotel on teacher's complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160069/Chicken head in biryani ordered for home delivery; Food safety department closes hotel on teacher's complaint"
published_at: "2023-11-06T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548fde4bd889_IMG-20231106-WA0079.jpg"
keywords: []
---

# ഹോം ഡെലിവറിയായി ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല ; അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

> **Lead Summary:** ഹോം ഡെലിവറിയായി ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല ; അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

## Article Content

ഹോം ഡെലിവറിയായി ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല ; അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയെന്ന അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യ അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ ഷംസിയ എന്നിവ രുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.

ഓൺലൈനിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയെന്ന പരാതിയുമായി തിരൂർ ഏഴൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭയാണ് രംഗത്തെത്തിയത്. മുത്തുരിലെ പൊറോട്ട സ്റ്റാളിൽകഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓർഡർ ചെയ്തത്. നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത്.

ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊ ട്ടിച്ചപ്പോഴായിരുന്നു സംഭവം.

തിരൂർ നഗരസഭ ആരോഗ്യ വിഭാഗത്തിനും, ഫുഡ് ആൻറ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160069/Chicken head in biryani ordered for home delivery; Food safety department closes hotel on teacher's complaint)